Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - വീര്‍ഭദ്രസിങ് രാജിവെച്ചു

വീര്‍ഭദ്രസിങ് രാജിവെച്ചു

26 June 2012 01:35

ന്യൂഡല്‍ഹി: അഴിമതി കേസില്‍ കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രി വീര്‍ഭദ്ര സിങ് രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി സ്വീകരിക്കുകയും രാഷ്ട്രപതിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടു ദശകത്തിലേറെ പഴക്കമുള്ള അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രമന്ത്രി വീര്‍ഭദ്ര സിങ്ങിനും ഭാര്യ പ്രതിഭയ്ക്കുമെതിരെ ഹിമാചല്‍ പ്രദേശിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കുറ്റംചുമത്തിയത്. ഗൂഢാലോചനയും അഴിമതിയും നടത്തിയതിന് മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യത്തിന് തെളിവുകളുണ്ടെന്ന് ഷിംലയിലെ പ്രത്യേകകോടതി ജഡ്ജി ബി.എല്‍ സോണി വ്യക്തമാക്കി. എഴുപത്തിയെട്ടുകാരനായ വീര്‍ഭദ്രസിങ് കേന്ദ്രമന്ത്രിസഭയില്‍ ചെറുകിട, ഇടത്തരം വ്യവസായ വകുപ്പിന്റെ ചുമതലയാണ് വഹിക്കുന്നത്. 1989-ല്‍ സിങ് ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐ.എ.എസ് ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ ലാലും മറ്റു ചില വ്യവസായികളുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ സി.ഡി....




Read Full Article on Mathrubhumi >>

Tags : വീര്‍ഭദ്രസിങ്, രാജിവെച്ചുMathrubhumi, malayalam, Newspaper, Online, news, 4031234

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter