Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home
Home - Kerala Home - മലയാളം - Mathrubhumi - രൂപ നേരിയ നേട്ടത്തില്‍

രൂപ നേരിയ നേട്ടത്തില്‍

26 June 2012 11:51

കൊച്ചി: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചൊവ്വാഴ്ച രാവിലെ നേരിയ തോതില്‍ വര്‍ധിച്ചു. 11 പൈസയുടെ നേട്ടവുമായി 56.90 എന്ന നിലയിലാണ് രൂപ. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 56.90 രൂപ നല്‍കണം. യൂറോ ഉള്‍പ്പെടെയുള്ള മറ്റു കറന്‍സികള്‍ക്കെതിരെയും ഡോളറിന്റെ വില താഴ്ന്നിട്ടുണ്ട്. തിങ്കളാഴ്ച ഒരവസരത്തില്‍ 57.92 വരെ ഇടിഞ്ഞ രൂപ 14 പൈസയുടെ നേട്ടവുമായി 57.01 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്. അതിനിടെ, രൂപയെ രക്ഷിക്കാനായി റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പ്രഖ്യാപിച്ച നടപടികള്‍ അപര്യാപ്തമാണെന്ന് കറന്‍സി വിപണിയിലുള്ളവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.സി.രംഗരാജന്‍ പറഞ്ഞു.




Read Full Article on Mathrubhumi >>

Tags : നേരിയ, നേട്ടത്തില്‍Mathrubhumi, malayalam, Newspaper, Online, news, 4030784

More in Mathrubhumi malayalam Newspaper Online


          Share  



About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter