ന്യൂഡല്‍ഹി: കൂടങ്കുളം സമരക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനുളള തീരുമാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഈ മാസം 25 ന് അകം വിശദീകരണം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആണവോര്‍ജത്തെ എതിര്‍ക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്താനുളള തീരുമാനം സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ത്തിയിരുന്നു. കൂടങ്കുളം ആണവനിലയം സുരക്ഷിതമെന്ന് ബോധ്യപ്പെടുത്താനായിരുന്നു കേന്ദ്രം