ന്യൂഡല്‍ഹി: അനാരോഗ്യം വകവയ്‌ക്കാതെ അണ്ണാ ഹസാരെ അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെ ജന്തര്‍ മന്ദറിലെ സമരപ്പന്തലിലേക്ക് അനുയായികള്‍ ഒഴുകുന്നു. മുമ്പു നടന്ന സമരങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഇത്തവണ കൂട്ട നിരാഹാര സത്യഗ്രഹവും അതിനൊപ്പം യുവാക്കളെ ധാരാളം ഉള്‍ക്കൊള്ളിച്ചു കൊണ്ടുളള സമര രീതിയുമാണ് ഹസാരെ സംഘം ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭരണം അഥവാ സ്വരാജ് നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടു