Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home

Mathrubhumi malayalam Newspaper Online

Mathrubhumi malayalam Newspaper Online - മലയാളം വാര്‍ത്ത  

മലയാളം വാര്‍ത്ത



Mathrubhumi  Mathrubhumi ePaper  Mathrubhumi malayalam Newspaper Online  malayalam news, top headlines
Share    
    സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു
    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന്റെ വില 15 രൂപ കുറഞ്ഞ് 2,460 ലെത്തി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. നാല് ദിവസമായി സ്വര്‍ണ്ണത്തിന്റെ വില കുറയുകയാണ്. ചൊവ്വാഴ്ച 20,480 രൂപയായിരുന്ന പവന്‍വില ബുധനാഴ്ച 20,360 രൂപയിലേക്കും വ്യാഴാഴ്ച 20,000 രൂപയിലേക്കും ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച 200 രൂപ കൂടി താഴ്ന്നതോടെ നാല് ദിവസം കൊണ്ട് 680 രൂപയാണ് ഇടിഞ്ഞത്.
    ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു
    കവരത്തി: ലക്ഷദ്വീപില്‍ സ്വകാര്യബോട്ട് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അമിനിയില്‍ നിന്ന് കടമത്തിലേക്ക് പോയ അല്‍ അമീന്‍ എന്ന ബോട്ടാണ് മറിഞ്ഞത്. അപകടകാരണം വ്യക്തമല്ല. സ്ത്രീകളും കുട്ടികളുമടക്കം 27 പേരിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
    കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു, രണ്ട് മലയാളികള്‍
    ബാംഗ്ലൂര്‍ : കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്. ബാംഗ്ലൂരിലെ സര്‍വജ്ഞ നഗറില്‍നിന്ന് ജയിച്ച മുന്‍ മന്ത്രി കെ.ജെ. ജോര്‍ജും മംഗലാപുരത്ത് നിന്ന് വിജയിച്ച യുടി ഖാദറും. രാവിലെ 10.30-ന് രാജ്ഭവനിലെ ഗ്ലാസ്സ് ഹൗസില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഡി.കെ. ശിവകുമാര്‍ , രാമലിംഗ റെഡ്ഡി, ടി.ബി. ജയചന്ദ്ര, പ്രകാശ് ഹുക്കേരി, ക്വമര്‍ ഉല്‍ ഇസ്ലാം, എച്ച്.കെ. പാട്ടീല്‍ , ശ്രീനിവാസ് പ്രസാദ്, ഷാമന്നൂര്‍ ശിവശങ്കരപ്പ, രാമനാഥ റായ്, എച്ച് സി മഹാദേവപ്പാ, അംബരീഷ്, കെ.ജെ. ജോര്‍ജ്, ബാബുറാവു, മഹാദേവ് പ്രസാദ്, വിനയ്കുമാര്‍ സൊരാക്കെ, സതീഷ് ജര്‍ക്കിഹോലി, യുടി ഖാദര്‍ , ശിവരാജ് തങ്കഡാഗി, എംബി പട്ടേല്‍ , അഞ്ജനേയ, ദിനേഷ് ഗുണ്ടറാവു, കൃഷ്ണബൈരേ ഗൗഡ, അഭയചന്ദ്ര ജെയിന്‍, ശരണ പ്രകാശ് പാട്ടീല്‍ , ഉമശ്രീ, കിമാനെ രത്‌നാകര്‍ , സന്തോഷ് ലാഡ്, പരമേശ്വര്‍ നായക്ക് എന്നിവരാണ് പുതിയ മന്ത്രിമാര്‍ . 224 അംഗ നിയമസഭയില്‍ 33 പേരെ....
    തെക്കന്‍ ചൈനയില്‍ വെള്ളപ്പൊക്കം, 50 മരണം
    ബെയ്ജിങ്: തെക്കന്‍ ചൈനയില്‍ ഒരാഴ്ചയായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ 50 പേര്‍ മരിച്ചു. 14 പേരെ കാണാതായി. ജിയാങ്‌സിയിലും അയല്‍പ്രവിശ്യകളിലുമാണ് പേമാരിയും വെള്ളപ്പൊക്കവും തുടരുന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യത. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഒന്‍പതു ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. 3000-ത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ദുരിതബാധിത പ്രവിശ്യകളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
    സിറിയന്‍ അഭയാര്‍ത്ഥികള്‍ 15 ലക്ഷം കവിഞ്ഞെന്ന് ഐക്യരാഷ്ട്രസഭ
    ജനീവ: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് സിറിയയില്‍ നിന്ന് ഒളിച്ചോടിയ അഭയാര്‍ത്ഥികളുടെ എണ്ണം 15 ലക്ഷം കവിഞ്ഞെന്ന് ഐക്യരാഷ്ട്രസഭ. കലാപം തുടങ്ങിയിട്ട് 24 മാസം കഴിഞ്ഞെങ്കിലും കഴിഞ്ഞ നാലു മാസത്തിനിടെയാണ് അഭയാര്‍ത്ഥി പ്രവാഹം കൂടിയത്. ഇവരെ പുനരധിവസിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും അപലപിക്കുകയും സിറിയയില്‍ വിമതര്‍ക്ക് അധികാരം കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസ്സാക്കിയത് രണ്ടുദിവസം മുമ്പാണ്. 193 അംഗരാജ്യങ്ങളില്‍ 107 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സായത്. 12 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തപ്പോള്‍ 59 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കഴിഞ്ഞവര്‍ഷം ഈ പ്രമേയം പാസ്സായത് 133 രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു. അമേരിക്കന്‍ പിന്തുണയോടെ ഖത്തറും അറബ് രാജ്യങ്ങളും ചേര്‍ന്നാണ് പ്രമേയം തയ്യാറാക്കിയത്. റഷ്യ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. ചൈന, ഇറാന്‍, വടക്കന്‍....
    മനുഷ്യക്കടത്ത്: അമേരിക്കയില്‍ ഇന്ത്യാക്കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ
    വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് വ്യാജവിസയില്‍ അമേരിക്കയിലേക്ക് ആള്‍ക്കാരെ കടത്തിയ ഇന്ത്യാക്കാരന് ടെക്‌സസ് കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. കൗശിക്ക് ജയന്തിഭായ് താക്കര്‍ (33) എന്ന ഇന്ത്യാക്കാരനാണ് പ്രതി. ഇയാള്‍ക്കൊപ്പം ബ്രസീലുകാരനായ ഫാബിയാനോ അഗസ്‌റ്റോ അമോറിനും ശിക്ഷ ലഭിച്ചു. ഇരുവരും ചേര്‍ന്ന് നിരവധി ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ചു. 60,000 ഡോളറാണ് ഓരോരുത്തരിലും നിന്ന് ഇവര്‍ ഈടാക്കിയത്. അമേരിക്കയിലേക്ക് കടന്ന പല ഇന്ത്യാക്കാര്‍ക്കും കള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇടനിലക്കാരായ കൗശിക്ക്, ഫാബിയാനോ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഒളിച്ചുതാമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇടനിലക്കാരില്‍ നിന്ന് നിരവധി പാസ്‌പോര്‍ട്ടുകളും മറ്റ് യാത്രാരേഖകളും പോലീസ് പിടിച്ചെടുത്തു. ഇവരെ കൂടാതെ മറ്റ് ഇടനിലക്കാരെയും പോലീസ് തിരയുകയാണ്.
    കല്‍ക്കരി ഇടപാട് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
    ന്യൂഡല്‍ഹി: കല്‍ക്കരി ഇടപാട് അന്വേഷിച്ചിരുന്ന സി.ബി.ഐ. സംഘത്തിലെ പോലീസ് സൂപ്രണ്ടിനെയും ഇന്‍സ്‌പെക്ടറെയും കോഴ വാങ്ങിയതിന് സി.ബി.ഐ.യുടെ തന്നെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. ഭൂമി തര്‍ക്കം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ബിസിനസ്സുകാരനില്‍ നിന്ന് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് വെള്ളിയാഴ്ച രാത്രി സി.ബി.ഐ. കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിന് കല്‍ക്കരി ഇടപാട് അന്വേഷണവുമായി ബന്ധമില്ലെന്ന് സി.ബി.ഐ. വ്യക്തമാക്കി. എസ്.പി.യായ വിവേക് ദത്ത് കൈക്കൂലി വാങ്ങാന്‍ സാധ്യതയുണ്ടെന്ന് സി.ബി.ഐ. ആഭ്യന്തര വിജിലന്‍സ് സംഘത്തിന് നേരത്തേ രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെ സി.ബി.ഐ.യുടെ ആസ്ഥാനത്തിനു സമീപം വെച്ച് വിവേകിനുവേണ്ടി കൈക്കൂലി വാങ്ങവേ ഇന്‍സ്‌പെക്ടര്‍ രാജേഷ് അറസ്റ്റിലായി. കല്‍ക്കരി ഇടപാട് അന്വേഷണ സംഘത്തിലെ അന്വേഷണോദ്യോഗസ്ഥരെ സുപ്രീംകോടതി അറിയാതെ മാറ്റരുതെന്ന് കോടതി നിര്‍ദേശമുണ്ട്. അതിനാല്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് സി.ബി.ഐ.....
    ഒബാമ ക്ഷണിച്ചു, മന്‍മോഹന്‍ സിങ് യുഎസ് സന്ദര്‍ശിക്കും
    ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങ് ഉടന്‍തന്നെ അമേരിക്ക സന്ദര്‍ശിക്കും. ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് ആണ് മന്‍മോഹന്‍ സിങ്ങിന് ഒബാമയുടെ ക്ഷണക്കത്ത് കൈമാറിയത്. ഉടന്‍തന്നെ അദ്ദേഹം അമേരിക്കയിലെത്താമെന്ന് സമ്മതിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാകും അദ്ദേഹം ഒബാമയെ സന്ദര്‍ശിക്കുക.
    ഇറാഖില്‍ സ്‌ഫോടന പരമ്പര; മരിച്ചവരുടെ എണ്ണം 73 ആയി
    ബാക്വിബ (ഇറാഖ്): ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപമുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 148 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. സുന്നി മുസ്‌ലിം വിഭാഗക്കാരുടെ പള്ളിക്ക് സമീപമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ബാക്വിബയിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുമ്പോഴുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 41 പേരാണ് മരിച്ചത്. 56 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെ മറ്റൊരു സ്‌ഫോടനമുണ്ടായി. ബാഗ്ദാദില്‍ മൂന്നിടത്തുണ്ടായ മറ്റൊരു സ്‌ഫോടനപരമ്പരയില്‍ 22 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ സമീപ പ്രദേശമായ മദെയ്‌നില്‍ സുന്നി വിഭാഗക്കാരുടെ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ബോംബാക്രമണത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടു. മദെയ്‌നിലെ മേയറുടെ ശവസംസ്‌കാരച്ചടങ്ങിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഇറാഖില്‍ ഭൂരിപക്ഷമായ ഷിയ വിഭാഗക്കാരും ന്യൂനപക്ഷമായ സുന്നികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ്....
    അമേരിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്ക്‌
    വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരം. ബ്രിഡ്ജ്‌പോര്‍ട്ട് സ്‌റ്റേഷനരികിലാണ് വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായത്. രണ്ടു ട്രെയിനുകളിലുമായി 250-ലധികം യാത്രക്കാരുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂ ഹാവനിലേക്ക് യാത്രതിരിച്ച ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നാണ് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചത്.
    ക്രിക്കറ്റ് കോഴ: അന്വേഷണം വ്യാപിപ്പിക്കുന്നു
    *ശ്രീശാന്ത് കുറ്റം സമ്മതിച്ചതായി പോലീസ്; കുടുക്കിയെന്ന് അഭിഭാഷകന്‍ *രാജസ്ഥാന്‍ റോയല്‍സ് - കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മത്സരം ഒത്തു കളിച്ചതായി പോലീസ് *രാഹുല്‍ ദ്രാവിഡ്, ശില്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവരെ ചോദ്യം ചെയ്‌തേക്കും *അജിങ്ക്യ രഹാനെ, ബ്രാഡ് ഹോഡ്ജ് എന്നിവരും സംശയത്തില്‍ *മുന്‍താരം അമിത് സിങ് അറസ്റ്റില്‍ ന്യൂഡല്‍ഹി: മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റില്‍ കൂടുതല്‍ മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി സംശയം. മത്സരം തത്സമയം ഒത്തുകളിച്ചതിന് (സ്‌പോട്ട്ഫിക്‌സിങ്) മലയാളിതാരം എസ്. ശ്രീശാന്തടക്കം രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മൂന്ന് കളിക്കാരെ അറസ്റ്റു ചെയ്തതിന് പിന്നാലെ മെയ് മൂന്നിന് നടന്ന രാജസ്ഥാനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മത്സത്തില്‍ ഒത്തുകളി നടന്നതായി ഡല്‍ഹി പോലീസ് വെളിപ്പെടുത്തി. ഈ കളിയില്‍ തത്സമയമുള്ള ഒത്തുകളിയല്ല, മറിച്ച് മത്സരഫലംതന്നെ നിര്‍ണയിക്കുന്നവിധം ഒത്തുകളി നടന്നെന്ന് പോലീസ്....
    വിദ്യുച്ഛക്തി ബോര്‍ഡുകളുടെ സാമ്പത്തിക പുനഃസംഘടനയ്ക്ക് കേന്ദ്ര പദ്ധതി
    ന്യൂഡല്‍ഹി: സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ സാമ്പത്തിക പുനഃസംഘടന ലക്ഷ്യമിട്ട് ദേശീയതലത്തില്‍ സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്കി. വന്‍ സാമ്പത്തിക ബാധ്യത പേറുന്ന സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡുകളുടെ ഹ്രസ്വകാല വായ്പകള്‍ പുനഃക്രമീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആന്ധ്രപ്രദേശ്, ബിഹാര്‍, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മേഘാലയ, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിയനുസരിച്ച് 2012 മാര്‍ച്ച് 31 വരെ ബോര്‍ഡുകള്‍ക്കുണ്ടായ ബാധ്യതയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കും. സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡുകള്‍ ഇത് ബോണ്ടാക്കി മാറ്റും. ഇതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയുമുണ്ടാകും. ബാധ്യതയുടെ അടുത്ത 50 ശതമാനം ബാങ്കുകള്‍ പുനഃക്രമീകരിക്കും. ചര്‍ച്ചകളിലൂടെ തിരിച്ചടവ് തത്കാലം മരവിപ്പിക്കുന്നതടക്കമുള്ള ഇളവുകളും ഇതിലൂടെ ലഭ്യമാക്കും. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍ക്ക് കൃത്യമായ ഇളവുകളും കേന്ദ്രസര്‍ക്കാര്‍ നല്കും. കേന്ദ്ര-സംസ്ഥാനതലത്തിലുള്ള....



Tags : Mathrubhumi,Mathru bhumi,Mathrubhumi malayalam news,Mathrubhumi epaper,Mathrubhumi portal,Mathrubhumi online,Mathru bhumi online,Mathrubhumi website news,Mathrubhumi breaking headlines,Mathrubhumi top news,malayalam news online,malayalam News, malayalam News paper,malayalam newspapers,news in malayalam

Add Mathrubhumi malayalam Newspaper Online to your blog or website




About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter