Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
Kerala Home

Mathrubhumi malayalam Newspaper Online

Mathrubhumi malayalam Newspaper Online - മലയാളം വാര്‍ത്ത  

മലയാളം വാര്‍ത്ത



Mathrubhumi  Mathrubhumi ePaper  Mathrubhumi malayalam Newspaper Online  malayalam news, top headlines
Share    
    മൂന്നു വര്‍ഷം: 108 ആംബുലന്‍സുകള്‍ 82,000 ജീവന് തുണയായി
    തിരുവനന്തപുരം: 108 ആംബുലന്‍സുകളുടെ സേവനം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ 82,000 ജീവന് തുണയായി. തിരുവനന്തപുരം ജില്ലയില്‍ 66,212ഉം ആലപ്പുഴയില്‍ 15,788 ഉം ജീവരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആംബുലന്‍സുകളുടെ നടത്തിപ്പിന്റെ ചുമതല മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സികിത്സ ഹെല്‍ത്ത് കെയറിനാണ്. 2010 മെയ് മാസത്തില്‍ പൊതുസ്വകാര്യപങ്കാളിത്തത്തോടെ ആരംഭിച്ച 108 പദ്ധതി ഇന്ന് 43 ആംബുലന്‍സുകളിലായാണ് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സേവനം നടത്തുന്നത്. കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായാണ് ' ഡയല്‍ 108' ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. 23,625 അപകടങ്ങളിലും 12650 ഹൃദ്രോഗ സംബന്ധമായും 11079 ബോധക്ഷയം പറ്റിയവര്‍ക്കും 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമായി. 3909 പ്രസവസംബന്ധമായതും 4140 സ്‌ട്രോക്ക് സംബന്ധമായതും 5702 ശ്വാസം മുട്ടലോടു കൂടിയവര്‍ക്കും 108 സേവനങ്ങള്‍ അടിയന്തിരഘട്ടത്തില്‍ ലഭ്യമാക്കി. കൂടാതെ ക്യാന്‍സര്‍, പ്രഷര്‍, പനി, ഡയബറ്റിക് തുടങ്ങിയ നിരവധി രോഗങ്ങളില്‍പെട്ട നിരവധി രോഗികള്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കിയതായി....
    സി.പി.ഐ. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോകണമെന്ന് പിണറായി
    വടകര: സി.പി.എമ്മുമായി നിലവിലുള്ള ബന്ധം ഉപേക്ഷിക്കുന്ന നിലയിലേക്ക് സി.പി.ഐ. കടക്കരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ശരിയായ നിലപാടെടുത്തുകൊണ്ട് സി.പി.ഐ. മുന്നോട്ട് പോകണം. ഇക്കാര്യത്തില്‍ ദുരഭിമാനം വെടിയണമെന്നും പിണറായി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വള്ളിക്കാട് സംഘടിപ്പിച്ച വള്ളിക്കാട് വാസു അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഞ്ചിയം രക്തസാക്ഷിത്വദിനാചരണപരിപാടി സി.പി. ഐ. വേറിട്ട് നടത്തിയതുമായി ബന്ധപ്പെട്ടാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. 'സാധാരണ ഗതിയില്‍ ഒന്നിച്ച് നില്‍ക്കേണ്ട പ്രസ്ഥാനങ്ങളാണ് സി.പി.എമ്മും സി.പി.ഐ.യും. പഴയകാലത്തെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പരിപാടി രണ്ട് പാര്‍ട്ടികളും നടത്താറുണ്ട്. എന്നാല്‍ എന്തേ ഇത്തവണ സി.പി.എമ്മിനൊപ്പം സി.പി.ഐ. ഒഞ്ചിയം രക്തസാക്ഷിദിനം ആചരിച്ചില്ല. മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടിലാണ് കണ്ണെന്നറിയാം, നിങ്ങള്‍ക്ക് എന്തിലാണ് കണ്ണ്? എന്താണ് സ്‌നേഹിതരേ നിങ്ങള്‍ ആലോചിക്കുന്നത്?. ഇനി ഇതുപോലുള്ള ദിനാചരണങ്ങളില്‍....
    ലക്ഷദ്വീപില്‍ ബോട്ടു മുങ്ങി; അഞ്ചുപേര്‍ മരിച്ചു, 24 പേര്‍ രക്ഷപ്പെട്ടു
    മട്ടാഞ്ചേരി: ലക്ഷദ്വീപ് സമൂഹത്തിലെ അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് പോയ സ്വകാര്യ ബോട്ട് കടലില്‍ മുങ്ങി. അഞ്ചുപേര്‍ മുങ്ങി മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അമിനി ദ്വീപു നിവാസികളായ നങ്ങാടിയത്ത്, മുഹമ്മദ് കോയ (52), ചെറിയപാണ്ട്യാല മൂസ(44), സൈനബി കുഞ്ഞിപ്പുര (45), കടമത്ത് ദ്വീപ് നിവാസികളായ അല്‍ഫിയ (11), റുബീന (7) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കോയ പൊതുമരാമത്ത് വകുപ്പ് ഡ്രൈവറാണ്. മൂസ ദ്വീപ് അഡ്മിനിസ്‌ട്രേഷനില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനാണ്. മുഹമ്മദ് കോയയുടെ ഭാര്യയാണ് സൈനബി. ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. അമിനിയില്‍ നിന്ന് പുറപ്പെട്ട ബോട്ട്, കടമത്ത് ദ്വീപിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം. കടല്‍ പെട്ടെന്ന് പ്രക്ഷുബ്ധമായതാണ് അപകടത്തിന് കാരണമായത്. ശക്തമായി അടിച്ച തിര ബോട്ടിനുള്ളിലെത്തി. തുടര്‍ന്ന് ബോട്ടിന്റെ യന്ത്രം നിശ്ചലമായി. പിന്നീടുവന്ന തിരയില്‍ ബോട്ട് മറിയുകയായിരുന്നു. അല്‍-അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ജീവനക്കാരടക്കം 27 പേരാണ് ബോട്ടിലുണ്ടായിരുന്നത്.....
    നിര്‍മാണം തുടങ്ങിയില്ല; 226 ഗ്രാമീണ റോഡുകള്‍ പദ്ധതിയില്‍നിന്ന് ഒഴിവായി
    തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ സംസ്ഥാനത്ത് ഇനിയും നിര്‍മാണം തുടങ്ങാതിരുന്ന 226 റോഡുകള്‍ ഒഴിവാക്കി. പുതുക്കിയ നിരക്കിലും കൂടിയ തുകയ്ക്കുപോലും ആരും കരാര്‍ ഏറ്റെടുക്കാത്തതുകൊണ്ടാണ് ഇവയെ ഒഴിവാക്കിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിരീക്ഷണ സമിതിയോഗത്തിലാണ് ഇത് വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താല്‍ എം.പിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മന്ത്രി കെ.സി. ജോസഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുയെട ഗ്രാമസഡക് യോജന പദ്ധതി അനുസരിച്ച് സംസ്ഥാനത്ത് 745.94 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 320 ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് 498.17 കോടി രൂപയാണ് കേരളത്തില്‍ അനുവദിച്ചത്. എന്നാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നില്‍ക്കുന്ന റോഡുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍പ്പെടുത്തി പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, എം.പിമാരായ എം.ഐ. ഷാനവാസ്, കെ.പി. ധനപാലന്‍, പാലോട് രവി എം.എല്‍.എ. എന്നിവര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം....
    ചരക്ക് വാഹനങ്ങള്‍ക്ക് ആധുനിക ബ്രേക്ക് നിര്‍ബന്ധമാക്കുന്നു
    തിരുവനന്തപുരം: ലോറികള്‍ക്കും മറ്റു ചരക്ക് വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്ക് സംവിധാനം (എ.ബി.എസ്) നിര്‍ബന്ധമാക്കുന്നു. 2014 ജനവരി മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് എ.ബി.എസ് വേണ്ടിവരും. നിലവിലുള്ള വാഹനങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ എ.ബി.എസ് നിഷ്‌കര്‍ഷിച്ചിരുന്നത്. പരമ്പരാഗത ബ്രേക്ക് സംവിധാനത്തെ അപേക്ഷിച്ച് വളരെ ഫലപ്രദമാണ് ആന്‍റി ലോക്ക് ബ്രേക്ക് സിസ്റ്റം. ബ്രേക്കിന്റെ സ്ഥിരത വര്‍ധിപ്പിക്കാനും വാഹനം തെന്നിമറിയാനുള്ള സാധ്യത ഒഴിവാക്കാനും എ.ബി.എസിന് കഴിയും. ബ്രേക്ക് ചെയ്യുമ്പോള്‍ ചക്രങ്ങള്‍ പൊടുന്നനെ നിലയ്ക്കുന്നത് മൂലം വാഹനങ്ങള്‍ വശങ്ങളിലേക്ക് തെന്നിമാറാനിടയുണ്ട്. ഭാരവാഹനങ്ങളില്‍ ഇതേറെ അപകടമുണ്ടാക്കും. ബ്രേക്ക് ചെയ്യപ്പെടുന്ന ചക്രങ്ങള്‍ ദിശാമാറ്റമുണ്ടാകാതെ നിര്‍ത്താനാണ് എ.ബി.എസ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ നിരത്തുകളില്‍ ഏറെ അപകടം വരുത്തുന്ന ടിപ്പറുകളും എ.ബി.എസ് സംവിധാനത്തിലേക്ക് മാറേണ്ടിവരും.....
    അമ്മ ആര്‍.സി.സിയില്‍ മരിച്ചു; കൂട്ടിരിക്കാനെത്തിയ മകള്‍ ജീവനൊടുക്കി
    തിരുവനന്തപുരം: ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. തൊട്ടുപിന്നാലെ, കൂട്ടിരിക്കാനെത്തിയ മകള്‍ ആസ്പത്രിക്ക് പുറത്തെ ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ചു. ആര്‍.സി.സിയില്‍ ചികിത്സയിലിരുന്ന അഞ്ചല്‍ അയിലറ ഈറ്റംകുളം പാലമുക്ക് ശ്രീവത്സത്തില്‍ സുധര്‍മ (57) ശനിയാഴ്ച രാവിലെ മരിച്ചു. മരണസമയം സുധര്‍മയുടെ ഭര്‍ത്താവ് റിട്ട. അധ്യാപകനായ സുഗതന്‍, മകള്‍ സുസ്മി (22) എന്നിവര്‍ അടുത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ പോയ സുസ്മി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സിക്കുകയായിരുന്ന സുധര്‍മയെ ഈ മാസം 10നാണ് ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചലിലെ സ്വകാര്യാശുപത്രിയിലെ നഴ്‌സായ സുസ്മി അമ്മയുടെ ചികിത്സാര്‍ഥം ജോലി രാജിവെച്ചിരുന്നു. അച്ഛന്‍ സുഗതന് അഞ്ചുവര്‍ഷംമുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് മറവിരോഗം ബാധിച്ചിരുന്നു. ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ മെഡിക്കല്‍ കോളേജ് പഴയ റോഡിലെ ഗുഡ്‌സമരിറ്റണ്‍ പള്ളിവക ലോഡ്ജിലാണ് താമസിച്ചിരുന്നത്.....
    സമരപ്പന്തലില്‍ ജനമിരമ്പി; വി.എസ്സിന്റെ തലയില്‍ കമ്പുവീണു
    റാന്നി:ചെമ്പന്‍മുടി മലയിലെ സമരപ്പന്തലില്‍ ഇരിക്കവെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ തലയില്‍ കമ്പ് വീണു. പന്തലിനുമുകളില്‍ പടുതയിടുന്നതിനായി കുറുകെവെച്ചിരുന്ന കമ്പാണ് വി.എസ്സിന്റെ തലയിലേക്കു വീണത്. തല വെട്ടിച്ചെങ്കിലും കണ്ണട തെറിച്ചുപോയി. സമരപ്പന്തലിലേക്ക് തിക്കിത്തിരക്കി കടക്കാന്‍ ശ്രമിച്ചപ്പോള്‍ പന്തലിന്റെ മേല്‍ക്കൂര ഇളകിയതിനിടയിലാണ് കമ്പ് വീണത്. ഇടുങ്ങിയ സമരപ്പന്തലിലെ കസേരയില്‍ വി.എസ്. ഇരുന്നു. ചുറ്റും സമരസമിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നിന്നു. ഇതോടെ നാട്ടുകാര്‍ പ്രതിപക്ഷനേതാവിനെ കാണാന്‍ റോഡില്‍നിന്ന് അല്പം ഉയര്‍ന്ന തിട്ടയിലുള്ള സമരപ്പന്തലില്‍ കയറാന്‍ തിരക്കുകൂട്ടി. ഇതിനിടയിലാണ് മുകളില്‍നിന്ന് കമ്പ് തലയില്‍ വീണത്.
    ഉപമുഖ്യസ്ഥാനം ഉണ്ടാകില്ല, ഘടകകക്ഷികള്‍ക്ക് എതിര്‍പ്പ്
    തിരുവനന്തപുരം : മന്ത്രിസഭാ പുനസ്സംഘടനയുടെ ഭാഗമായി ഉപമുഖ്യന്ത്രിസ്ഥാനം സൃഷ്ടിക്കുന്നതിനോട് ഘടകകക്ഷികള്‍ക്ക് എതിര്‍പ്പ്. കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിസ്ഥാനം എടുക്കുകയാണെങ്കില്‍ കക്ഷിനിലയനുസരിച്ച് തങ്ങള്‍ക്കും അതിനും അര്‍ഹതയുണ്ടെന്നാണ് അവരുടെ പക്ഷം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ ഉപമുഖ്യമന്ത്രിപദത്തിന് എതിരാണ്. മന്ത്രിസഭ പ്രതിസന്ധിയിലേക്ക് പോകുന്ന ഘട്ടത്തില്‍ മാത്രമേ ഹൈക്കമാന്‍ഡ് ഇത്തരമൊരു നിര്‍ദേശത്തിന് സമ്മതിക്കാറുള്ളൂ. മാത്രമല്ല ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം യു. ഡി. എഫ് യോഗത്തിലാണ് ഉണ്ടാകേണ്ടത്. 38 എം. എല്‍. എ മാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാന വകുപ്പുകളായ ആഭ്യന്തരവും റവന്യൂവും എല്ലാം കൂടി നല്‍കുന്നതില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. തനിക്കും ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കെ. എം. മാണി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മുന്നണിയോഗത്തിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗിന് 20 എം. എല്‍. എ മാരുണ്ട്. മാണിക്ക് ഉപമുഖ്യമന്ത്രി....
    സാന്റ്യൂസ് കുജൂര്‍ അസമിലെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
    ഗുവാഹാട്ടി: സാന്റ്യൂസ് കുജൂറിനെ ഒഴിവുവരുന്ന രണ്ടാമത്തെ രാജ്യസഭാ സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള പാര്‍ട്ടി നേതാവ് ആണ് സാന്റ്യൂസ് കുജൂര്‍. കുജൂറിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതായി ഹൈക്കമാന്റ് ശനിയാഴ്ച അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. മെയ് 20നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മെയ് 30ന് തിരഞ്ഞെടുപ്പ് നടക്കും. രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയ്ക്കായി സംസ്ഥാന കോണ്‍ഗ്രസില്‍ കടുത്ത വടംവലി നടന്നതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം വൈകിയത്. നേരത്തെ ഹിതേശ്വര്‍ സൈക്കിയയുടെ വിധവ ഹേമോപ്രഭാ സൈക്കിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും സംസ്ഥാന കോണ്‍ഗ്രസിലെ വിമതര്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരികയും രണ്ടാമത്തെ സ്ഥാനാര്‍ത്ഥി തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുള്ള ഒരാളായിരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് 39 കാരനായ കുജൂറിന് നറുക്കുവീണത്. എ.പി.സി.സി....
    കേരള വികസനത്തില്‍ കേന്ദ്ര പിന്തുണ ഉറപ്പാക്കും: രാഹുല്‍
    തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളയാത്രക്കിടെ ജനങ്ങള്‍ ആവശ്യപ്പെട്ട പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ഇനിയും മുന്നോട്ടു പോകാനുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം എന്നിവയില്‍ കേരളം വളരെ മുന്നിലാണ്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ കോണ്‍ഗ്രസിനുതന്നെ മാതൃകയാണ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളില്‍ ആശങ്കയില്ല. ഏത് പ്രതിസന്ധിയും മറികടക്കാനുള്ള....
    പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തിയ പ്രസിഡന്റിനെ അയോഗ്യയാക്കി
    തിരുവനന്തപുരം: പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തിയതിന് കാഞ്ഞിരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍നായര്‍ അയോഗ്യയാക്കി. ചാണി ജലവിതരണ പദ്ധതിയില്‍ നിന്നും ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നത് രണ്ടുപേര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് അനധികൃത ഇളവ് നല്‍കിയെന്ന് കാണിച്ച് മറ്റൊരംഗമായ പി.ബി.അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഗാര്‍ഹിക കണക്ഷന്‍ നല്‍കുമ്പോള്‍ ടാര്‍ കട്ടിംഗ് ആവശ്യമുള്ളവര്‍ ചെലവായി 1044 രൂപ അടയ്ക്കണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം പണം അടച്ചവര്‍ക്ക് ജലവിതരണ പദ്ധതി അധികൃതര്‍ കണക്ഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടു വ്യക്തികള്‍ക്ക് ടാര്‍ കട്ടിംഗ് ചെലവ് ഈടാക്കാതെ കണക്ഷന്‍ നല്‍കാനും ആ തുക പഞ്ചായത്ത് വഹിക്കുമെന്നും കാണിച്ച് പ്രസിഡന്റ് കത്ത് നല്‍കി. ഇരുവരും ദാരിദ്ര,രേഖയ്ക്ക് താഴെയുള്ളവരായതിനാലാണ് തീരുമാനമെന്ന് പ്രസിഡന്റ് വിചാരണ വേളയില്‍ പറഞ്ഞെങ്കിലും അതു സംബന്ധിച്ച തെളിവ് ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആനുകൂല്യം....
    ഉപമുഖ്യമന്ത്രിയാകാന്‍ താനും യോഗ്യനെന്ന് കെ.എം മാണി
    കോട്ടയം: ഉപമുഖ്യമന്ത്രിയാകാന്‍ താനും യോഗ്യനാണെന്ന് ധനമന്ത്രി കെ.എം മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചത് നയപരമായ തീരുമാനമാണ്. യു.ഡി.എഫിലും മന്ത്രമാര്‍ക്കിടയിലും ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

1 2 3 4 5 6 7 8 9 Next


Tags : Mathrubhumi,Mathru bhumi,Mathrubhumi malayalam news,Mathrubhumi epaper,Mathrubhumi portal,Mathrubhumi online,Mathru bhumi online,Mathrubhumi website news,Mathrubhumi breaking headlines,Mathrubhumi top news,malayalam news online,malayalam News, malayalam News paper,malayalam newspapers,news in malayalam

Add Mathrubhumi malayalam Newspaper Online to your blog or website




About Us - Disclaimer - Privacy Policy - Contact Us - © Copyrights & Disclaimer. All Rights Reserved.
facebook   twitter